ഓയൂർ: 2003 ലെ സർക്കാർ ഉത്തരവിൽ പറഞ്ഞ ഓയൂരിലെ ഫയർ സ്റ്റേഷന്റെ കാര്യത്തിൽ നിലവിൽ മന്ത്രിസഭയുടെ ഉത്തരവുണ്ടായിട്ടും നടപ്പിലാക്കാൻ വൈകുന്നു. വെളിനല്ലൂർ പഞ്ചായത്ത് മുൻകൈയെടുത്തു നാട്ടുകാരുടെ സഹായത്തോടെ കാളവയലിൽ 50 സെന്റ് സ്ഥലം വാങ്ങിയിരുന്നു.
ഓരോ ബജറ്റിലും ടോക്കൻ അഡ്വാൻസ് വയ്ക്കുമെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞില്ല. 2003 ൽ അനുവദിച്ചതും അതിനുശേഷം അംഗീകരിച്ചതുമായ പല സ്ഥലങ്ങളിലെയും ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങുകയും ചെയ്തു. വെളിനല്ലൂർ പൂയപ്പള്ളി, വെളിയം, ഇളമാട് പഞ്ചായത്തുകളിലെ ജനങ്ങൾക്കു വളരെയധികം പ്രയോജനം ലഭിക്കുന്നതാണ് ഓയൂരിലെ ഫയർ സ്റ്റേഷൻ. ഇപ്പോൾ പ്രദേശത്ത് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കൊട്ടാരക്കര, കടയ്ക്കൽ, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽ നിന്നാണ് ഫയർ ആൻഡ് റെസ്ക്യൂ സേവനം ലഭിക്കുന്നത്. ഫയർ സ്റ്റേഷനുവേണ്ടി വെളിനല്ലൂർ പഞ്ചായത്തും നാട്ടുകാരും 20 വർഷമായി കാത്തിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് 2.72 കോടി രൂപയ്ക്ക് കെട്ടിടം നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി നൽകിയത്.പഞ്ചായത്തും മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2003 ൽ ഫയർ സ്റ്റേഷൻ അനുവദിച്ചെങ്കിലും ഫയർ സ്റ്റേഷൻ തുടങ്ങുന്നതിനു യോജിച്ച കെട്ടിടം ലഭിക്കാതെ വന്നതിനാൽ 2005ലെ ഭരണാനുമതിയിൽ സ്റ്റേഷൻ തുടങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഓയൂരിലെ ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിനു താൽക്കാലികമായി ജനപങ്കാളിത്തത്തോടെ ഷെഡ് നിർമിച്ചുനൽകാമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.