വിളക്കുപാറ കൊലപാതകം: ശ്യാംകുമാറിനെ റിമാന്റ് ചെയ്തു

അഞ്ചൽ: വിളക്കുപാറയിൽ കഴിഞ്ഞ ദിവസം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് വിളക്കുപാറ സുരേഷ് ഭവനിൽ ശ്യാംകുമാറിനെ (42) പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ശ്യാംകുമാർ ഭാര്യ സുനിത (36)യെ വീട്ടിനു മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

സുനിതയുടെ മൃതദേഹത്തിൽ ആകെ 21 വെട്ടുകളാണുണ്ടായിരുന്നത്. കഴുത്തിനും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണത്തിന് കാരണമായതത്രേ. കൃത്യത്തിന് ശേഷം ശ്യാംകുമാറിനെ വിളക്കുപാറയിൽ നിന്നുമാണ് ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - Vilakkupara murder: Shyamkumar remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.