Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയില്‍
ഓച്ചിറ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഓച്ചിറ മേമന കോലെടുത്ത് വീട്ടിൽ മുകേഷ് (34), പായിക്കുഴി മേന വീട്ടില്‍ തെക്കതില്‍ ഷിഹാബ് (40) എന്നിവരെയാണ് ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ഓച്ചിറ മേമനയില്‍ നിന്ന് 12.860 ഗ്രാം എം.ഡി.എം.എയുമായാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടു വന്ന് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഓച്ചിറ കല്ലൂര്‍മുക്കില്‍ വച്ച് ഇവര്‍ എത്തിയ കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.