അ​ധ്യാ​പി​ക​ ആ​ദി​ത്യ കു​ട്ടി​ക​ൾ​ക്ക് വ​ഞ്ചി​ക്കുടു​ക്ക വി​ത​ര​ണം ചെ​യ്യുന്നു. വാ​ർ​ഡ് മെ​മ്പ​ർ ഷി​ബു വ​ർ​ഗീ​സ് സ​മീ​പം

കുരുന്നുകൾക്ക് സമ്പാദ്യശീലത്തിനായി ‘കുടുക്ക’ സമ്മാനിച്ചു; പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ൻ​വാ​ടി​യി​ലാ​ണ് വേ​റി​ട്ട പ്ര​വേ​ശ​നോ​ത്സ​വം

പത്തനാപുരം : അംഗൻവാടികളിൽ ‘ബിർണാണിക്ക്’ വഴക്കിട്ടിരുന്ന കുരുന്നുകളുടെ ശീലം മാറിതുടങ്ങി. ഇനി പിറവന്തൂർ പഞ്ചായത്തിലെ ചേകം മൂന്നാം നമ്പർ അംഗൻവാടിയിലെത്തിയാൽ പഠിത്തവും കളിചിരിയും സമ്പാദ്യ ശീലവും കുരുന്നുകൾക്ക് ഒരു പോലെ ‘മന:പാഠമാകും'.തിങ്കളാഴ്ച് നടന്ന പ്രവേശനോത്സവ ചടങ്ങിലെ കൗതുകവും അതു തന്നെയായിരുന്നു. ബലൂണുകളും ചോക്ലേറ്റും നൽകി കരച്ചിലടക്കിയിരുന്ന കാലത്തിൽ നിന്നും കുട്ടികളെ ‘രൂപയുടെ മൂല്യം’ കൂടി പഠിപ്പിക്കാനാണ് അധ്യാപിക എസ്. ആദിത്യക്ക് താൽപ്പര്യം. അതിന് അവർ കണ്ടെത്തിയ വഴിയും വേറിട്ടത് തന്നെ. അംഗൻവാടിയിലെ പത്തു കുട്ടികൾക്കുമായി സ്വന്തം ചിലവിൽ ആദിത്യ വഞ്ചി കുടുക്ക വാങ്ങി നൽകി. വീട്ടുകാരും ബന്ധുക്കളും നൽകുന്ന ചില്ലറ തുട്ടുകളോ നോട്ടുകളോ കുട്ടികൾ അതിൽ കരുതണം. ഇനി അടുത്ത പ്രവേശനോത്സവ നാളായ ജൂണിലാകും അംഗൻവാടിയിൽ വച്ച് വഞ്ചി പൊട്ടിക്കുന്നത്. അത് എത്രരൂപയുണ്ടെന്ന് എണ്ണിതിട്ടപ്പെടുത്തും. ശേഷം അവർ കരുതിയ പണത്തിനൊപ്പം ഒരു കിടിലൻ പ്രോത്സാഹന സമ്മാനവും നൽകാനാണ് ആദിത്യയുടെ തീരുമാനം.

വീട്ടുകാർ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിന്റെ മൂല്യത്തെ കുറിച്ച് കുട്ടികളിൽ ചെറിയൊരു അവബോധം ഉണ്ടാക്കുകകൂടിയാണ് ലക്ഷ്യമെന്ന് ആദിത്യ പറയുന്നു. ഏതായാലും കുട്ടികളുടെ കരുതലിൽ എത്ര രൂപ സ്വരൂപിക്കാനാകുമെന്ന് കാത്തിരിക്കുകയാണ് അംഗൻവാടികുട്ടികളുടെ മാതാപിതാക്കളും.

Tags:    
News Summary - Teacher TeachesValue of Money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.