അയൽവാസിയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

അഞ്ചൽ: അയൽവാസിയെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഒഴുകുപാറയ്ക്കൽ അജി ഭവനിൽ അജിത്ത് (38) ആണ് അറസ്റ്റിലായത്. ഓണാഘോഷ ഭാഗമായി ഒഴുകുപാറയ്ക്കൽ നടന്ന മത്സര പരിപാടിക്കിടെ അജിത്തും സ്‌ഥലവാസിയായ മനോജും തമ്മിൽ അടിപിടിയുണ്ടാകുകയും അജിത്തിന് തലക്കുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും രാത്രിയിൽ സ്റ്റേഷൻ ജാമ്യം നേടി പുറത്തുവന്നു. ഇതേത്തുടർന്ന് ഇവർ തമ്മിൽ ശത്രുത നിലനിന്നിരുന്നു. ഏതാനും ദിവസം മുമ്പ് അജിത്തിന്റെ പന്ത്രണ്ടുകാരനായ മകനെ മനോജ് ഓട്ടോറിക്ഷ ഇടിച്ച് പരിക്കേൽപിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ അജിത്തും മനോജും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഈ സംഭവത്തിലാണ് അറസ്റ്റ്.

എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും ഗുരുതരമായി പരിക്കേറ്റത് തങ്ങളുടെ പിതാവിനാണെന്നും പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നും ആരോപിച്ച് അജിത്തിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാത്രി ഏറെ വൈകിയും സ്റ്റേഷനിൽ ഇരുന്ന കുട്ടികളെ പൊതുപ്രവർത്തകരും ബന്ധുക്കളും ഇടപെട്ട് സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടുപോയി.

Tags:    
News Summary - Anchal Assault Case Man Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.