ഷിബു, അമല്‍
ഇരവിപുരം: മയ്യനാട് ഹൈസ്കൂളിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കള്‍ ഇരവിപുരം പൊലീസിന്റെ പിടിയിലായി. മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിലെ താമസക്കാരായ ഷിബു(23), ആമിന മന്‍സിലില്‍ അമല്‍ (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മയ്യനാട് ഹൈസ്കൂളിന് സമീപത്തെ പുരയിടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയിൽനിന്ന് ബാറ്ററി മോഷണം പോയത്.
വാഹനമുടമയായ രാംലാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരവിപുരം ഇന്‍സ്പെക്ടർ ചുമതലയുള്ള ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, വിനോദ്, വിഷ്ണു, സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.