ഹ​രീ​ഷ്, പ്ര​സീ​ദ്, ജി​ഷ്ണു

യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയവർ പിടിയിൽ

കൊല്ലം: യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഘം പൊലീസ് പിടിയിലായി. കടപ്പാക്കട ജനയുഗം നഗറിൽ വയലിൽ പുത്തൻവീട്ടിൽ എം. ഹരീഷ് (20), ആശ്രാമം ചേരിയിൽ ലക്ഷ്മണ നഗർ തെക്കേടത്ത് വീട്ടിൽ പി. പ്രസീദ് (19), ആശ്രാമം ചേരിയിൽ ലക്ഷ്മണ നഗർ പടിഞ്ഞാറ്റതിൽ വീട്ടിൽ എസ്. ജിഷ്ണു (18) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 9.30 ന് ആശ്രാമം ഗ്രൗണ്ടിന് സമീപമാണ് നാലുപേർ അടങ്ങുന്ന സംഘം കടപ്പാക്കട സ്വദേശിയായ യുവാവിനെ ബിയർ ബോട്ടിൽ ഉപയോഗിച്ച് ആക്രമിക്കുകയും യുവാവിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണം കവർച്ച നടത്തുകയും ചെയ്തത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

ഈസ്റ്റ് ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്ത്വത്തിൽ എസ്.ഐ രഞ്ചു, സി.പി.ഒമാരായ അഭിലാഷ്, ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Those who attacked and robbed the youth were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.