ജ്വല്ലറിയിൽ മോഷണം; ആറ് പവൻ കവർന്നു

കൊല്ലം: ജ്വല്ലറിയിൽ നിന്ന് ആറ് പവൻ സ്വർണം കവർന്നു. ചിന്നക്കട-വടയാറ്റുകോട്ട റോഡിൽ ഉണ്ണിച്ചെക്കം വീട് ക്ഷേത്രത്തിന് സമീപമുള്ള എ.വി.എം ജ്വല്ലറിയിലാണ് മോഷണം.

വ്യാഴാഴ്ച രാത്രിയിൽ ജ്വല്ലറിയുടെ പിൻഭാഗത്തെ ഓടിളക്കിയ ശേഷം തൊട്ടുതാഴെയുള്ള ഷീറ്റ് തകർത്ത് പണിശാലയിലാണ് മോഷ്ടാവ് ഇറങ്ങിയത്.

അവിടെ നിന്ന് ഷോറൂമിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മോതിരം, കമ്മൽ എന്നിവയാണ് കവർന്നത്. രാത്രി മഴ ശക്തമായതിനാൽ വാതിലും ഷീറ്റും തകർക്കുന്ന ശബ്ദം കേട്ടില്ല. നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിച്ചിരുന്നില്ല. വിൽപനക്ക് കൂടുതൽ സ്വർണം ഉണ്ടായിരുന്നെങ്കിലും കുറച്ച് മാത്രം കൗണ്ടറിൽ സൂക്ഷിച്ച ശേഷം ബാക്കി ഉടമ വീട്ടിൽ കൊണ്ടുപോയിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Tags:    
News Summary - Theft in jewelery; Six sovereigns were robbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.