കൊ​ല്ലം ചെ​മ്മാ​മു​ക്കി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി നാ​സു​വി​നെ തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വ സ്ഥ​ല​ത്ത്

എ​ത്തി​ച്ച​പ്പോ​ൾ

യുവതിയുടെ കൊലപാതകം: തെളിവെടുപ്പ്​ നടത്തി; പ്രതി റിമാൻഡിൽ

കൊ​ല്ലം: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​റ്റ​ങ്ക​ര മാ​മൂ​ട് പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഉ​മ പ്ര​സ​ന്ന​നെ (32) കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ച​ൽ സ്വ​ദേ​ശി നാ​സു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഉ​മ​യും നാ​സു​വും ആ​ദ്യം ക​ണ്ടു​മു​ട്ടി​യ കൊ​ല്ലം ബീ​ച്ച്, റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​സു​വി​നെ എ​ത്തി​ച്ച് വ്യാ​ഴാ​ഴ്ച തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നാ​സു​വി​ന്റെ മൊഴി ഇ​ങ്ങ​നെ: ഡി​സം​ബ​ർ 29ന് ​വൈ​കീ​ട്ട് നാ​ലോ​ടെ കൊ​ല്ലം ബീ​ച്ചി​ൽ​വെ​ച്ച് ഉ​മ പ്ര​സ​ന്ന​നെ പ​രി​ച​യ​പ്പെ​ട്ടു. അ​വി​ടെ നി​ന്ന് അ​ഞ്ചോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ചെ​മ്മാം​മു​ക്ക് റോ​ഡി​ൽ ഭാ​ര​ത​രാ​ജ്ഞി പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള റെ​യി​ൽ​വേ ക്വാ​ട്ടേ​ഴ്സി​ൽ എ​ത്തി​ച്ചു.

അ​വി​ടെ​വെ​ച്ച് ശാ​രീ​രി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നി​ടെ ഉ​മ​ക്ക്​ അ​പ​സ്മാ​രം വ​ന്നു. ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി​ കേ​ട്ട് ആ​രെ​ങ്കി​ലും വ​രു​മെ​ന്ന് ഭ​യ​ന്ന് താ​ൻ ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് രാ​ത്രി മ​ട​ങ്ങി​യെ​ത്തി നോ​ക്കി​യ​പ്പോ​ൾ ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ബ്ലേ​ഡ് കൊ​ണ്ട് നെ​ഞ്ചി​ലും നെ​റ്റി​യി​ലും വ​ര​ഞ്ഞ് നോ​ക്കി​യശേ​ഷം സ്ഥ​ലം വി​ട്ടു. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​യ​റി മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ചു. 31ന് ​രാ​ത്രി ത​ന്റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും നാ​സു​വി​ന്റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ശ്വാ​സ​കോ​ശ​ത്തി​ൽ ഭ​ക്ഷ​ണം കു​രു​ങ്ങി​യാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. അ​തു​കൊ​ണ്ട് നാ​സു​വി​ന്റെ മൊ​ഴി പൊ​ലീ​സ് പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വ​രു​ത്താ​ൻ പ്ര​തി​യെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. നാ​സു​വി​നെ​തി​രെ കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, ഉ​മ​യു​ടെ ഫോ​ൺ എ​ടു​ത്തു​കൊ​ണ്ടു പോ​യ​തി​ന് മോ​ഷ​ണം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ക​ട​യ്ക്ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ണ് നാ​സു. കൊ​ല്ലം റെ​യി​ൽ​വേ ഗു​ഡ്സ് ഷെ​ഡി​ൽ​നി​ന്ന്​ ഇ​രു​മ്പ് ക​മ്പി മോ​ഷ്ടി​ച്ച​തി​ന് പി​ടി​യി​ലാ​യി ഒ​ന്ന​ര​വ​ർ​ഷം ത​ട​വി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ഞ്ച​ലാ​ണ് സ്വ​ദേ​ശ​മെ​ങ്കി​ലും കൂ​ടു​ത​ൽ സ​മ​യ​വും കൊ​ല്ലം ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​താ​ണ് പ​തി​വ്. നാ​സു​വി​ന് കാ​ര്യ​മാ​യി സു​ഹൃ​ത്തു​ക്ക​ളി​ല്ല.

കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ക്കു​ന്ന ഇ​യാ​ൾ കൊ​ല്ല​ത്തുനി​ന്ന് അ​ഞ്ച​ലി​ലേ​ക്ക് ന​ട​ന്ന്​ പോ​യെ​ന്നാ​ണ്​ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​മാ​സം 29 മു​ത​ലാ​ണ് ഉ​മ​യെ കാ​ണാ​താ​യ​ത്. ര​ണ്ടുവ​ർ​ഷം മു​ൻ​പ് ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി നേ​ര​ത്തെ ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യി​രു​ന്നു. ര​ണ്ട് മാ​സം മു​മ്പ്​ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ മാ​ർ​ക്ക​റ്റി​ങ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ക്ക് ചേ​ർ​ന്നി​രു​ന്നു.

വീ​ട്ടി​ൽ​നി​ന്ന് ജോ​ലി​ക്ക് പോ​യ ഉ​മ തി​രി​കെ എ​ത്താ​തി​രു​ന്ന​തോ​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കുശേ​ഷം 31ന് ​മാ​താ​വ് കു​ണ്ട​റ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നി​ട​യി​ൽ 31ന് ​പു​ല​ർ​ച്ച കൊ​ട്ടി​യം പൊ​ലീ​സി​ന്റെ പ​ട്രോ​ളിങ്ങി​നി​ട​യി​ൽ പു​ന്ത​ല​ത്താ​ഴ​ത്തുവെ​ച്ച് ക​ട​യു​ടെ മ​റ​വി​ൽ ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ച നാ​സു​വി​നെ പി​ടി​കൂ​ടി.

നാ​സു​വി​ന്റെ കൈ​വ​ശമുണ്ടാ​യി​രു​ന്ന ഫോ​ൺ പി​ടി​ച്ചെ​ടു​ത്തശേ​ഷം തൊ​ട്ട​ടു​ത്ത ദി​വ​സം വി​ട്ട​യ​ച്ചു. ഈ ​ഫോ​ണാ​ണ് ഉ​മ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ നാ​സു​വാ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സി​നെ എ​ത്തി​ച്ച​ത്.

ഫോ​ൺ ഉ​മ​യു​ടേ​താ​ണെ​ന്ന് പൊ​ലീ​സ് നേ​ര​ത്തേ സ്ഥി​രീ​ക​രി​ച്ചു. ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ട​ത് ഉ​മ​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​ഞ്ച​ലി​ലെ വീ​ട്ടി​ൽ​നി​ന്ന് നാ​സു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു . സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത്​ ഗുരുതര വീഴ്ചയെന്ന്​ ആക്ഷേപമുണ്ട്​. കാണാതായ സ്ത്രീയുടെ ഫോണുമായി ഒരാളെ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയിട്ടും പൊലീസ് വിട്ടയച്ചുവെന്നതാണ്​ വിമർശനമുയർത്തുന്നത്​.

കൂടുതൽ അന്വേഷണം നടത്തുകയോ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തുകയോ ചെയ്യാതെ പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.

Tags:    
News Summary - The murder of the young woman-Evidence collected- Accused in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.