സജീർ
ഇരവിപുരം: ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചയാൾ പൊലീസ് പിടിയിലായി. ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരി സജീന മൻസിലിൽ സജീർ ആണ് (41) പിടിയിലായത്. ഭാര്യ ജോലിക്ക് പോയില്ല എന്നുപറഞ്ഞായിരുന്നു ആക്രമണം. അടുക്കളയിലിരുന്ന ഗ്യാസ് അടുപ്പ് എടുത്തെറിയുകയും കത്തികൊണ്ട് വെട്ടുകയുമായിരുന്നു.
ആക്രമണത്തിൽ മുഖത്ത് ആഴത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ വിൽസൺ, സി.പി.ഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.