കോൺഗ്രസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ നടത്തിവരുന്ന അപവാദപ്രചരണം അവസാനിപ്പിക്കണമെന്ന്​ ആശുപത്രി വികസനസമിതി

പൂയപ്പള്ളി: കൊല്ലം പൂയപ്പള്ളികുടുംബാരോഗ്യകേന്ദ്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ആശുപത്രി വികസനസമിതി. കോവിഡ് വാക്സിൻ വിതരണവുമായിബന്ധപ്പെട്ട് പൂയപ്പള്ളി പഞ്ചായത്ത് ഭരണസമിതി,പ്രസിഡൻ്റ് ജെസിറോയിക്കും,മരുതമൺപള്ളിയിൽപ്രവർത്തിക്കുന്നപൂയപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിനുമെതിരെ പൂയപ്പള്ളികോൺഗ്രസ് മണ്ഡലം കമ്മിറ്റിയും,പോഷകസംഘടനകളും നിരന്തരംനടത്തിവരുന്നഅനാവശ്യ പ്രസ്ഥാവനകളുംആരോപണങ്ങളും അടിസ്ഥാനരഹിതമാണ്.

വാക്സിൻവിതരണംആരോഗ്യ വകുപ്പിൻ്റെനിർദേശങ്ങൾ പൂർണമായുംപാലിച്ചുകൊണ്ട് സുതാര്യമായാണ് നടന്ന് വരുന്നത്.കോവിഡിൻ്റെ ആദ്യകാലത്തും അതിതീവ്രവ്യാപന കാലത്തുംഒരുവിധത്തിലുള്ള പ്രതിരോധപ്രവത്തങ്ങളും നടത്തുന്നതിന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ളകഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.

പുതിയഎൽ.ഡി.എഫ്, പഞ്ചായത്ത്ഭരണസമിതി അധികാരത്തിൽവന്നശേഷം വാർഡുകൾതോറും ആർ.ആർ.ടി.ഗ്രൂപ്പുകൾരൂപീകരിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരികയും,മരുതമൺപള്ളി,മാർ ബസേലിയോസ് സ്കൂളിൽ പഞ്ചായത്തിൻ്റെനേതൃത്വത്തിൽ കോവിഡ് പരിചരണകേന്ദ്രം മാതൃകാപരമായിപ്രവർത്തിച്ച് വരികയുമാണ്.

കോവിഡ് വ്യാപനം തടയുന്നതിതിനായി മെഡിക്കൽ ഓഫീസർ ഡോ:വിപിൻ്റെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും, ഏത് സമയവുംസേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്ന ആശാവർക്കർമാരുമുണ്ട്. ഇത്തരം സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്താൻ മാത്രമേ കോൺഗ്രസിൻ്റെയും, പോഷക സംഘടനകളുടെയും അടിസ്ഥാന രഹിതമായആരോപണങ്ങൾ കൊണ്ട് സാധ്യമാവുകയുള്ളൂ  എന്നും,ഇത്തരം പ്രസ്ഥാവനകളിൽ നിന്നും അവർ പിന്മാറണമെന്നുംആശുപത്രിവികസന സമിതി അംഗവുംസി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയേറ്റ് അഗവുമായ സുദർശനൻ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു

Tags:    
News Summary - The Congress and the federations should stop spreading slander against the primary health center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.