ജിത്തു
കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് കൊല്ലം അഡീഷനൽ സെഷൻസ് കോടതി നാലുവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലുവാതുക്കൽ വില്ലേജ് വേളമാനൂർ പുളിക്കുഴി ചരുവിളവീട്ടിൽ എസ്. ജിത്തുവിനെയാണ് കോടതി ശിക്ഷിച്ചത്.
2020 ആഗസ്റ്റ് 31ന് പാരിപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ പ്രതികളെ പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടാനായി പൊലീസ് സംഘം പരവൂർ യക്ഷിക്കാവിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥനായ അനൂപിനെ ജിത്തു ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ആഴമേറിയ കുഴിയിലേക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ നട്ടെല്ലിന് ക്ഷതവും ഇടതു കൈയുടെ എല്ലിന് പൊട്ടലുണ്ടാകുകയും ചെയ്തു. കൊല്ലം അഡീഷനൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി ഉഷാ നായരാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടറായ സി.കെ. സൈജു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.