ഉപ്പുകുഴിയിൽ പുലി പശുക്കിടാവിനെ കൊന്നു

പുനലൂർ: ചാലിയക്കരയിൽ ജനവാസ മേഖലയിലിറങ്ങിയ പുലി പശുക്കിടാവിനെ കടിച്ചുകൊന്നു. തെന്മല പഞ്ചായത്തിലെ ചാലിയക്കര ഉപ്പുകുഴി പാറവിള വീട്ടിൽ ശിവൻപിള്ളയുടെ രണ്ടു വയസുള്ള പശുക്കുട്ടിയെയാണ് പുലി പിടിച്ചത്. തീറ്റക്കായി മറ്റ് കന്നുകാലികൾക്കൊപ്പം തോട്ടത്തിൽ അഴിച്ചു വിട്ടിരിക്കുകയായിരുന്നു.

ഉപ്പുകുഴി ജങ്ഷന് സമീപത്തെ റബർ തോട്ടത്തിൽ ശനിയാഴ്ച പുലർച്ചെ നാലരക്കാണ് പശുക്കിടാവിന്‍റെ ജഡം കണ്ടെത്തിയത്. തുട ഭാഗത്ത് മാംസം പൂർണമായി പുലി തിന്ന നിലയിലാണ്. രണ്ടു വർഷം മുമ്പും ശിവൻ പിള്ളയുടെ ഒരു പശുവിനെ പുലി പിടിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ പത്തിന് ഇതിനടുത്ത് ചാങ്ങപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണിരുന്നു. ഇതേതുടർന്ന് ഈ ഭാഗങ്ങളിൽ വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - leopard kills calf in uppukuzhiyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.