ആത്മഹത്യാ േപ്രരണകുറ്റം; അയൽവാസിക്ക് മൂന്നുവർഷം കഠിനതടവും പിഴയും

കൊല്ലം: പണം വാങ്ങി കബളിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെതുടർന്ന് യുവാവ് ആത്മഹത്യ െചയ്ത കേസിൽ േപ്രരണാകുറ്റത്തിന്​ അയൽവാസിക്ക് മൂന്നുവർഷം കഠിനതടവും പിഴയും ശിക്ഷവിധിച്ചു.

വായ്പയായി കൊടുത്ത നാലരലക്ഷം രൂപ തിരികെ ചോദിച്ചിട്ട് കൊടുക്കാതെ കബളിപ്പിച്ചതിൽ മനംനൊന്ത് മൺറോതുരുത്ത് മലയിൽകടവിൽ പുന്നമൂട്ടിൽ വീട്ടിൽ സുധീർ (41) ആത്മഹത്യ ചെയ്ത കേസിൽ അയൽവാസിയായ നന്ദനം വീട്ടിൽ മിനിമോളെയാണ് (37) പ്രേരണാകുറ്റം ചുമത്തി മൂന്നുവർഷം കഠിനതടവിനും 10,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.

പിഴയൊടുക്കാതിരുന്നാൽ മൂന്നുമാസം കഠിനതടവ് അനുഭവിക്കണമെന്ന് കൊല്ലം അഡീഷനൽ സെഷൻസ്​ ജഡ്ജ് എം. മനോജ് ഉത്തരവിട്ടു.

2016 ജൂൺ 18നായിരുന്നു കേസിനാസ്​പദമായ സംഭവം. സുധീറുമായി അടുപ്പത്തിലായിരിക്കെ സുധീറി​െൻറ ഭാര്യ സ്​മിത ആത്മഹത്യചെയ്ത സംഭവത്തിൽ സുധീറും മിനിമോളും പ്രതികളായി കേസ്​ നിലവിലുണ്ട്.

ഇതിനിടെയാണ് നാലരലക്ഷംരൂപ തിരികെ നൽകാതെ കബളിപ്പിക്കുകയും സുധീറിനെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തത്. ഇതിനെതുടർന്നാണ് സുധീറും ആത്മഹത്യ ചെയ്തത്. പ്രതിയും സുധീറുമായുള്ള അടുപ്പത്തെക്കുറിച്ച് സുധീറി​െൻറ മക​െൻറ മൊഴിയും ആത്മഹത്യാകുറിപ്പും സുധീറി​െൻറ ഡയറിയും കേസിൽ നിർണായകമായ തെളിവായി.

ഹൈകോടതിയിൽ അപ്പീൽ നൽകുന്നതിന്​ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കിഴക്കേകല്ലട പൊലീസ്​ ചാർജ്​ ചെയ്ത കേസിൽ േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ എ.കെ. മനോജ് ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.