'സീനിയോറിറ്റി വെറും കടലാസല്ല സർ; ഞങ്ങൾ ചോദിക്കുന്നതൊരു ജോലിയാണ്'

കൊല്ലം: ഒഴിവുണ്ടായിട്ടും എംപ്ലോയ്മെൻറ് സീനിയോറിറ്റിയിൽ മുന്നിൽനിൽക്കുന്നവരെ ജോലിനൽകാതെ തഴയു​െന്നന്ന പരാതിയുമായി ജില്ല എംപ്ലോയ്മെൻറ് ഓഫിസിനു മുന്നിൽ രണ്ട്​ ഉദ്യോഗാർഥികളുടെ സത്യഗ്രഹം. വടക്കേമൈലക്കാട് സ്വദേശിനിയായ ജെ. ഷീല, തിരുമുല്ലവാരം സ്വദേശിയായ ജെ.വി. സതീഷ് എന്നിവരാണ് പ്ലക്കാർഡുമായി എംപ്ലോയ്മെൻറിനു മുന്നിൽ പ്രതിഷേധിച്ചത്.

ഇരുവർക്കും വർഷങ്ങളുടെ സീനിയോറിറ്റിയുണ്ട്. ക്രെയിൻ ഓപറേറ്ററായി 2001ൽ രജിസ്്റ്റർ ചെയ്യുമ്പോൾ ഇതേ തൊഴിൽപരിചയ ലൈസൻസുള്ള ആരുംതന്നെ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്ന് സതീഷ് പറഞ്ഞു. 2013, 14, 17 വർഷങ്ങളിൽ കൊച്ചിൻ ഷിപ്പിയാർഡിൽനിന്ന് ഒഴിവുകൾ എംപ്ലോയ്മെൻറിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, നിശ്ചിത യോഗ്യതയുള്ള ആരുമില്ലെന്ന മറുപടിയാണ് ഓഫിസിൽനിന്ന് നൽകിയത്. അതിനാൽ ഈ ജോലി നഷ്്ടപ്പെട്ടു. ഇതിെൻറ രേഖകളെല്ലാം ത​െൻറ കൈവശമുണ്ടെന്ന് സതീഷ് പറഞ്ഞു. ഇത് വിജിലൻസിൽ സമർപ്പിച്ചതുപ്രകാരം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ കാലഘട്ടത്തിനിടെ ഇതേ തസ്തികയിൽ ഒരൊഴിവുപോലും എംപ്ലോയ്മെൻറിൽനിന്ന് നികത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ ഒത്തുകളിയാണിതിന് പിറകിൽ. 1986ൽ രജിസ്്റ്റർ ചെയ്ത് സമയാസമയം പുതുക്കലുകൾ നടത്തിയ തനിക്ക് 50 വയസ്സാകാറായിട്ടും ഒരു ഇൻറർവ്യൂ കാർഡ് പോലും ലഭിച്ചിട്ടില്ലെന്ന് ഷീല പറഞ്ഞു.

തന്നെക്കാൾ ജൂനിയറായവർ പലയിടത്തും ജോലിക്ക് കയറി. 2007ൽ സീനിയോറിറ്റി ലിസ്്റ്റ് നോക്കാൻ ചെന്ന ത​െൻറ കൈയിൽനിന്ന് രസീത് വാങ്ങി അവർ നശിപ്പിച്ചു. എന്തു തൊഴിലും ചെയ്യാൻ സന്നദ്ധമാണെന്ന് എഴുതി നൽകിയിട്ടുണ്ട്. തൊഴിൽനമ്പറും അവർ തിരുത്തി. ഇപ്പോൾ പറയുന്നത് പുതിയ അപേക്ഷ സമർപ്പിക്കണമെന്നാണ്. എംപ്ലോയ്മെൻറ് ഓഫിസിന് മുന്നിൽ കഴിഞ്ഞ 17ന് ഒറ്റയാൾ സമരം നടത്തിയിരുന്നു. പൊലീസ് വന്ന് അറസ്്റ്റ് ചെയ്തു കൊണ്ടുപോയി. പിറ്റേന്ന് പൊലീസ് സ്്റ്റേഷനിൽ മൂന്നുവരെ ഇരുത്തിച്ചു. തുടർന്ന്​ വീടിരിക്കുന്ന സ്​റ്റേഷൻ പരിധിയിൽ പരാതി നൽകാൻ പറഞ്ഞു വിട്ടയ​െച്ചന്നും ഷീല പറഞ്ഞു.

പതിനായിരങ്ങളുടെ തൊഴിലവസരങ്ങൾ ഉണ്ടാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് നാളുകളായി ജോലിക്കായി കാത്തിരുന്ന് മടുത്ത് രണ്ടുപേർ എംപ്ലോയ്മെൻറ് ഓഫിസിന് മുന്നിൽ സത്യഗ്രഹത്തിനെത്തുന്നത്. സതീഷ് ഗൾഫിലും കേരളത്തിലും ക്രെയിൻ ഓപറേറ്ററായി ജോലിനോക്കിയയാളാണ്. സത്യഗ്രഹമിരുന്ന ഇരുവരേയും ഉച്ചയോടെ പൊലീസെത്തി അറസ്​റ്റ് ചെയ്ത് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.