സംസ്ഥാന സീനിയർ അത്​ലറ്റിക്സ്; കൊല്ലം അഞ്ചാം സ്ഥാനത്ത്

കൊ​ല്ലം: സം​സ്ഥാ​ന സീ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ 85 പോ​യ​ന്റു​മാ​യി ഓ​വ​റോ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കൊ​ല്ലം അ​ഞ്ചാം​സ്ഥാ​ന​ത്തെ​ത്തി. ഡെ​ക്കാ​ത്‍ല​ണി​ൽ കൊ​ല്ല​ത്തി​െ​ന്റ ഗോ​കു​ൽ 6617 പോ​യ​ന്റോ​ടെ മീ​റ്റ് റെ​ക്കോ​ഡ് കു​റി​ച്ചു.1500​ൽ റെ​ക്കോ​ഡു​മാ​യി സ്വ​ർ​ണം നേ​ടി​യ പാ​ല​ക്കാ​ടി​ന്‍റെ എം.​ബി. ന​ബീ​ൽ സാ​ഹി 5000 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ത​ക​ർ​ന്ന​ത് അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ച​രി​ത്ര​മാ​ണ്. കോ​ഴി​ക്കോ​ടി​ന്റെ പ്ര​തി​ഭ വ​ർ​ഗീ​സ് വെ​ള്ളി​യും എ​റ​ണാ​കു​ള​ത്തി​ന്റെ ആ​ൻ റോ​സ് ടോ​മി വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ പ്രി​സ്കി​ല്ല ദാ​നി​യേ​ലി​നാ​ണ് സ്വ​ർ​ണം. പാ​ല​ക്കാ​ടി​ന്റെ സ്റ്റെ​ഫി സാ​റാ കോ​ശി​ക്ക് വെ​ള്ളി​യും കോ​ട്ട​യ​ത്തി​ന്റെ ടി​ൽ​ന ടോ​മി​ക്ക് വെ​ങ്ക​ല​വും നേ​ടി. ഹൈ​ജം​പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ ആ​തി​ര സോ​മ​രാ​ജി​ന് സ്വ​ർ​ണം. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ എ​ൻ. ന​ജ​ക്കാ​ണ് വെ​ള്ളി​യും. എ​റ​ണാ​കു​ള​ത്തി​നാ​യി ഇ​റ​ങ്ങി​യ കെ. ​അ​ഖി​ല​മോ​ൾ​ക്ക് വെ​ങ്ക​ലം സ്വ​ന്ത​മാ​യി. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​നാ​യ എം.​ബി. ന​ബീ​ൽ​സാ​ഹി​ക്കു​പു​റ​മേ ജി.​കെ. ജി​ഷ്ണു​പ്ര​സാ​ദ് (100, 200 മീ​റ്റ​ർ), എം.​വി. ജി​ല്‍ന (100, 200 മീ​റ്റ​ർ), റീ​ബ അ​ന്നാ ജോ​ർ​ജ് (5000, 10000 മീ​റ്റ​ർ) എ​ന്നി​വ​രും ഇ​ര​ട്ട സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. വ​നി​താ​വി​ഭാ​ഗം 5000 മീ​റ്റ​റി​ൽ സ്വ​ന്തം മീ​റ്റ് റെ​ക്കോ​ഡ് പാ​ല​ക്കാ​ടി​ന്റെ റീ​ബ അ​ന്ന ജോ​ര്‍ജ് തി​രു​ത്തി. 2023ൽ ​സൃ​ഷ്ടി​ച്ച 17 മി​നി​റ്റ് 52.56 സെ​ക്ക​ൻ​ഡ് ആ​ണ് മൂ​ന്നു​വ​ർ​ഷ​ത്തി​ന് ശേ​ഷം 17 മി​നി​റ്റ് 32.00 സെ​ക്ക​ന്‍ഡാ​യി തി​രു​ത്തി​യ​ത്. ഇ​തേ ഇ​ന​ത്തി​ൽ വെ​ള്ളി നേ​ടി​യ പാ​ല​ക്കാ​ടി​ന്റെ വി. ​ര​ഞ്ജി​ത​യും (17 മി​നി​റ്റ് 41.04 സെ​ക്ക​ൻ​ഡ്) മീ​റ്റ് റെ​ക്കോ​ർ​ഡ് മ​റി​ക​ട​ന്നു. ആ​ദ്യ​ദി​വ​സം ന​ട​ന്ന 10000 മീ​റ്റ​റി​ലും റീ​ബ സ്വ​ർ​ണം നേ​ടി.

ലാ​ൽ ബ​ഹ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് എ​ക്സ്. ഏ​ണ​സ്റ്റ് വി​ജ​യി​ക​ളാ​യ പാ​ല​ക്കാ​ട് ജി​ല്ല ടീ​മി​ന് ട്രോ​ഫി കൈ​മാ​റി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ നേ​ടി​യ പാ​ല​ക്കാ​ട് ജി​ല്ല​ക്കും വ​നി​ത​വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ എ​റ​ണാ​കു​ളം ജി​ല്ല​ക്കു​മു​ള്ള ട്രോ​ഫി​യും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

Tags:    
News Summary - State Senior Athletics; Kollam ranks fifth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.