രേഖയില്ലാത്തതിന് പിടികൂടിയ 90.4 ലക്ഷം രൂപയും പ്രതികളുമായി കൊല്ലം റെയിൽവേ പൊലീസ്
കൊല്ലം: ട്രെയിൻ യാത്രക്കാരിൽനിന്ന് കണക്കിൽപെടാത്ത 90.407 `ലക്ഷം രൂപ പിടികൂടി. ഞായറാഴ്ച പുലർച്ച 4.30ന് കൊല്ലം റെയിൽേവ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മഹാരാഷ്ട്ര കാൺപൂർ ഗോട്ടിയിൽ രഞ്ജിത് കുംബാർ (27), സംഗിലി സ്വദേശി പ്രശാന്ത് കാനാജി (27), തൃച്ചന്തൂർ എസ്.എസ്. കോവിൽ സ്ട്രീറ്റിൽ ഹനുമന്ത് (40) എന്നിവരാണ് പിടിയിലായത്.
തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ റെയിൽേവ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പണം, ലഹരിവസ്തുക്കൾ എന്നിവ കടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക ടീമുകൾ രൂപവത്കരിച്ചിരുന്നു.
പണത്തിെൻറ ഉറവിടം വ്യക്തമാക്കാൻ പിടിയിലായവർക്ക് കഴിഞ്ഞില്ല. എവിടേക്ക് കൊണ്ടുവന്നതാണെന്നതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്രെൻറ നിർദേശപ്രകാരം എറണാകുളം റെയിൽവേ ഡിവൈ.എസ്.പി പ്രശാന്ത്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ പുനലൂർ അഡി.എസ്.ഐ ഷാജഹാൻ, കൊല്ലം റെയിൽവേ എസ്.ഐ മനോജ് കുമാർ, റെയിൽവേ ഇൻറലിജൻസ് ഡ്യൂട്ടി- ഡൻസാഫ് ടീമംഗങ്ങളായ രവിചന്ദ്രൻ, രാജു, ആദിത്യ, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.