കാളീശ്വരി
Posted On
date_range Updated On
date_range ബസിൽ കവർച്ചാ ശ്രമം; യുവതി പിടിയിൽ
കൊല്ലം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സ്റ്റോപ്പിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണം എടുക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതി പൊലീസ് പിടിയിലായി.
വെള്ളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗാണ് തുറന്ന് മോഷണം നടത്താൻ ശ്രമിച്ചത്. ബാഗ് തുറക്കുന്നത് കണ്ട രേവതി ശബ്ദം ഉയർത്തി ജനശ്രദ്ധ ആകർഷിച്ചത് കൊണ്ട് മോഷണം നടന്നില്ല. ബാഗ് തുറക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തെങ്കാശി റെയിൽവേ പുറംമ്പോക്ക് കോളനിയിൽ താമസിക്കുന്ന മീനാക്ഷി എന്നു വിളിക്കുന്ന കാളീശ്വരി (35) ആണ് പൊലീസ് പിടിയിലായത്.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐ മാരായ രതീഷ്കുമാർ, ബാലചന്ദ്രൻ, സി.പി.ഓ ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.