കൊല്ലം-ചെങ്കോട്ട പാതയിൽ ഭഗവതിപുരത്തിന് സമീപം ട്രെയിൻ തട്ടി ചത്ത കടുവയുടെ ജഡം അധികൃതർ പരിശോധിക്കുന്നു
വനാതിർത്തിക്ക് സമീപം ട്രെയിൻ തട്ടി കടുവക്ക് അന്ത്യം
പുനലൂർ: കേരള വനാതിർത്തിക്ക് സമീപം ഭഗവതിപുരത്ത് ജനവാസ മേഖലയോട് ചേർന്ന് ട്രെയിൻ തട്ടി കടുവക്ക് ദാരുണാന്ത്യം. കൊല്ലം-ചെങ്കോട്ട പാതയിൽ ബുധനാഴ്ച പുലർച്ചെ തമിഴ്നാട് ചെങ്കോട്ടക്കും ഭഗവതിപുരത്തിനുമിടയിലാണ് സംഭവം. ഏതാണ്ട് എട്ടു വയസ്സുള്ള ആൺ കടുവയാണ് ചത്തത്.
പാലക്കാട്ടുനിന്ന് തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസാണ് ഇടിച്ചത്. സമീപത്തെ മാന്തോപ്പിൽനിന്ന് ചാടിവന്ന കടുക റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പാളത്തിനു മധ്യത്തിലാണ് കടുവ വീണുകിടന്നത്.
ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് ആർ.പി.എഫും തെങ്കാശി ജില്ല ഫോറസ്റ്റ് ഓഫിസർ രാജ്‌മോഹന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചു. ജനവാസ മേഖലക്ക് സമീപം കടുവയിറങ്ങിയത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം-ചെങ്കോട്ട പാതയിൽ പുനലൂരിനും ചെങ്കോട്ടക്കുമിടയിൽ ട്രെയിനിടിച്ച് ചെറുതും വലുതുമായ വന്യജീവികൾ ചാവുന്നത് പതിവാണ്. ഭൂരിഭാഗവും വനത്തിലൂടെയാണ് പാത കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.