കഞ്ചാവുമായി പുനലൂരിൽ അറസ്റ്റിലായ യുവാക്കൾ
Posted On
date_range Updated On
date_range കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
പുനലൂർ: വിൽപനക്കായി സൂക്ഷിച്ചിരുന്ന 2.375 ഗ്രാം കഞ്ചാവുമായി മൂന്നുയുവാക്കളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മൂർത്തിക്കാവ് ചരുവിള പുത്തൻവീട്ടിൽ ഷാൻ (23), ചാലക്കോട് അലിഫ്ന മൻസിലിൽ സലീംഷാ (25), കാഞ്ഞിരമല ആഷിക് മൻസിലിൽ ആഷിക് (25) എന്നിവരാണ് പിടിയിലായത്. മൂന്നുപേരും ചെന്നൈയിൽനിന്നാണ് കഞ്ചാവ് എത്തിച്ചത്. ചില്ലറവിൽപനക്കായി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് മാർക്കറ്റ് റോഡിന് സമീപത്തുനിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.