മോഹൻ, സാജിദ്
Posted On
date_range Updated On
date_range പാലരുവിയിൽ മോഷണം; രണ്ടുപേർ പിടിയിൽ
പുനലൂർ: പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ച രണ്ടുപേർ അറസ്റ്റിലായി. ആനമങ്ങാട് കടന്നൽകുഴി വീട്ടിൽ മോഹനൻ (62), മുംബൈ സ്വദേശി സാജിദ് (40) എന്നിവരെയാണ് തെന്മല പൊലീസ് തിരുച്ചെന്തൂരിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച പാലരുവിയിൽ വന്നവരുടെ കാറിൽ നിന്നും 3500 രൂപയും ഒരു വാച്ചും ഒരു മൊബൈൽ ഫോണും ഇവർ കവർന്നു. പാലരുവി പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് മോഷണം നടത്തിയത്. സി.സി ടി.വി കാമറയുടെ സഹായത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.