ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് പാതയുടെ സംരക്ഷണഭിത്തി ആറ്റിലേക്ക് ഇടിഞ്ഞുവീണ നിലയിൽ
സംരക്ഷണഭിത്തി ഇടിഞ്ഞു; ദേശീയപാതയിലെ ഗതാഗതം ഭീഷണിയിൽ
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയുടെ സംരക്ഷണഭിത്തി പലയിടങ്ങളിലായി ഇടിഞ്ഞത് ഭീഷണിയായി. ചരക്ക് ലോറികൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാതയാണിത്. ഇടപ്പാളയം മുസ്ലിം പള്ളിക്കും ഫോറസ്റ്റ് ക്വാർട്ടേഴ്സിനും ഇടയിൽ 50 മീറ്ററിനുള്ളിൽ മൂന്നിടങ്ങളിലാണ് പാറ കൊണ്ടുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു തള്ളിയത്. പാതയിൽനിന്നും 20 അടിയോളം താഴ്ചയിലാണ് ഇവിടെ ആറൊഴുകുന്നത്. ഭിത്തി ഇടിഞ്ഞത് കാരണം ഈ ഭാഗത്ത് പാത ഒരു വശം മണ്ണ് താഴ്ന്നു. ഈ ഭാഗം ചേർന്ന് വലിയ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാത പൂർണമായി ഇടിഞ്ഞു ആറ്റിലേക്ക് പതിക്കാൻ ഇടയുണ്ട്. ഇവിടെ സുരക്ഷക്ക് ആവശ്യമായ നടപടി ദേശീയപാത അധികൃതർ ഒരുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.