പുനലൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലെത്തിയ കലാകാരനായ സജയകുമാർ അപേക്ഷയിൽ കാല് കൊണ്ട് കൂട്ടിച്ചേര്‍ക്കൽ നടത്തുന്നു
കാലുകൾകൊണ്ട് അപേക്ഷിച്ച് സജയകുമാർ; ശിപാർശ ഉറപ്പുനൽകി മന്ത്രി
പുനലൂർ: ജന്മനാ ഇരുകൈകളുമില്ലാത്ത സജയകുമാർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്കെത്തിയത് സ്ഥിരമായൊരു ജോലി എന്ന സ്വപ്നവുമായാണ്.
മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നില്‍ ഏറെ പ്രതീക്ഷയോടെയാണ് കാല് കൊണ്ട് അപേക്ഷയെഴുതി നൽകിയത്. സജയകുമാറിെൻറ ആവശ്യമറിഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനക്ക് അപേക്ഷ ശിപാര്‍ശ ചെയ്യാമെന്ന് ഉറപ്പുനല്‍കി.
പട്ടാഴി പന്ത്രണ്ടുമുറി സ്വദേശിയാണ് 34 വയസ്സുള്ള സജയകുമാര്‍ ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കൊല്ലം ജില്ല സമഗ്രശിക്ഷാ കേരളം, കുളക്കട ബി.ആര്.സിക്ക് കീഴില്‍ പട്ടാഴി ജി.വി.എച്ച്.എസ്.എസ്, മോഡല്‍ എല്‍.പി.എസ്, പിടവൂര്‍ എല്‍.പി.എസ് എന്നിവിടങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ സ്പെഷലിസ്റ്റ് ഡ്രോയിങ്ങില്‍ താൽക്കാലിക അധ്യാപകനായി അഞ്ച് വര്‍ഷമായി ജോലി ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.