വീടുകയറി ആക്രമണം; രണ്ടുപേർ പിടിയിൽ
പുനലൂർ: രാത്രി വടിവാളുമായി ആക്രമണം നടത്തി വീട്ടുകാരെ വെട്ടിപരിക്കേപിച്ച സംഘത്തിലെ രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് ചരുവിള പുത്തൻ വീട്ടിൽ മഹേശ്വരൻ (22), പുനലൂർ നേതാജി സ്വദേശി മുഹമ്മദ് അൻസിൽ (18) എന്നിവരാണ് പിടിയിലായത്.
അഞ്ച് പ്രതികളെ പിടികൂടാനുണ്ട്. 13ന് രാത്രിയാണ് മുസാവരിക്കുന്ന് സ്വദേശി അയ്യപ്പനും കുടുംബാംഗങ്ങളായ സ്ത്രീകൾക്കും വെട്ടേറ്റത്. ആക്രമണത്തിനുപിന്നിൽ മുസാവാരിക്കുന്ന് അലുവ കോളനിയിലെ ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമാണന്ന് പൊലീസ് പറഞ്ഞു.
പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാർ, എസ്.ഐമാരായ ഹരീഷ്, ജീസ് മാത്യു, രാജേഷ്, കൃഷ്ണകുമാർ, ഷിബു കുളത്തുമൺ, എ.എസ്.ഐ കിഷോർ കുമാർ, എസ്.സി.പി.ഒ ഷിജുകുമാർ, സി.പി.ഒമാരായ രാകേഷ് ബാബു, പ്രവീൺ, ഗിരീഷ്, മഹേഷ്, അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.