പാതയോരത്തെ വനാതിർത്തിയിൽ കണ്ട ആനക്കൂട്ടം
Posted On
date_range Updated On
date_range കൊമ്പുകോർത്ത് ആനക്കൂട്ടം; തൊഴിലാളികൾ ഭീതിയിൽ
പുനലൂർ: പാതയോരത്തെ വനാതിർത്തിയിൽ കൊമ്പുകോർത്ത് ആനക്കൂട്ടം; ഭീതിയിലായി തൊഴിലാളികളും യാത്രക്കാരും. നെടുമ്പാറ- മാമ്പഴത്തറ പാതയിൽ നാഗമല മെത്തിലാണ് പകൽ സമയത്തും ആനകൾ കൊമ്പുകോർക്കുന്നത്.
പാതയിൽനിന്ന് 200 മീറ്റർ മാറി റബർ എസ്റ്റേറ്റിനോട് ചേർന്നാണിത്. ഇവിടുണ്ടായിരുന്ന പന മറിച്ചിടാൻ ഒറ്റയാൻ മിക്കപ്പോഴും എത്തുമെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം മൂന്ന് കൊമ്പന്മാരെത്തി പന തള്ളിമറിച്ച് അകത്താക്കി. ആനയുടെ സാന്നിധ്യം കാരണം തൊഴിലാളികൾ ഭയപ്പെട്ടാണ് എസ്റ്റേറ്റ് ജോലിക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.