ലോറി മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ പുനലൂരിന് സമീപം കലയനാട് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തിരുനെൽവേലി മഹാരാജ നഗർ സ്വദേശി ഗണേഷൻ (39) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. തിരുനെൽവേലിയിൽനിന്നും പുനലൂരിലേക്ക് സിമൻറുമായി വന്നതായിരുന്നു ലോറി. പതിവായി അപകടം ഉണ്ടാകുന്ന കലയനാട് വലിയ വളവിൽ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുനലൂർ ഫയർഫോഴ്സും പൊലീസും രണ്ടു മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയാണ് പുറത്തെടുത്തത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - Driver from Tamilnadu died after lorry overturned in Punalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.