ചെങ്കോട്ട പൊലീസ് പിടികൂടിയ ആമ്പർ ഗ്രീസ്
Posted On
date_range Updated On
date_range ചെങ്കോട്ടയിൽ 41.5 ലക്ഷത്തിന്‍റെ ആമ്പർ ഗ്രീസ് പിടികൂടി
പുനലൂർ: ചെങ്കോട്ട വിശ്വനാഥപുരത്തിനു സമീപം മാവടിക്കലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 41.50 ലക്ഷം രൂപ വില വരുന്ന ആമ്പർ ഗ്രിസ് (തിമിംഗലം ഛർദി) ചെങ്കോട്ട പൊലീസ് പിടികൂടി. വിശ്വനാഥപുരം സ്വദേശി തങ്കച്ചൻ (65), മകൻ വർഗീസ് (35) എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.770 കിലോ തൂക്കം വരുന്ന ആമ്പർ ഗ്രിസ് കണ്ടെടുത്തത്. സൗന്ദര്യ വർധക വസ്തുക്കളും പെർഫ്യൂമുകളും നിർമിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ആമ്പർ ഗ്രീസ് പല രാജ്യങ്ങളും തിമിംഗലത്തിന് വംശനാശ ഭീഷണി നേരിടുമെന്ന് കണ്ട് ആമ്പർഗ്രിസിന്റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.