Posted On
date_range Updated On
date_range ആര്യങ്കാവിൽ രണ്ടു ദിവസത്തിനകം ആറ് വളർത്തുമൃഗങ്ങളെ പുലി പിടിച്ചു
പുനലൂർ: ആര്യങ്കാവ് വനം റേഞ്ചിലെ ഇരുളൻകാട്ടിൽ രണ്ടു ദിവസത്തിനകം ആറ് കന്നുകാലികളെ പുലി കൊന്നു. അഞ്ച് ആടുകളെയും ഒരു പശുക്കുട്ടിയെയുമാണ് പുലി പിടിച്ചത്. വെള്ളിയാഴ്ച പുലർച്ച ഇരുളൻകാട് വസന്തയുടെ രണ്ടും മനോജിന്‍റെ ഒരു ആടിനെയും പുലി പിടിച്ചു.
രണ്ടെണ്ണത്തിനെ കൂട്ടിൽ കടിച്ചു കൊന്നിട്ടു. വസന്തയുടെ ഒരാടിനെ പിടിച്ചു കൊണ്ടുപോയി. കഴിഞ്ഞ ദിവസം പൂവണി, ശെൽവരാജ് എന്നിവരുടെ രണ്ടാടിനെയും അരുൾരാജിന്‍റെ ഒരു പശുക്കുട്ടിയെയും പുലി പിടിച്ച് കൊന്നു. റേഞ്ച് ഓഫിസർ എ. ജിൽസന്‍റെ നേതൃത്വത്തിൽ വനപാലകർ ഈ വീടുകളിലെത്തി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.