പാൽ ടാങ്കറിൽ കടത്തിയ 30.5 ലക്ഷത്തിന്​ കള്ളപ്പണം പിടികൂടി

പു​ന​ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​ന്ന പാ​ൽ ടാ​ങ്ക​റി​ൽ ഒ​ളി​ച്ചു​ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ കോ​ട്ട​വാ​സ​ലി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ലോ​റി​യു​ടെ കാ​ബി​നി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ചെ​ങ്കോ​ട്ട​യി​ൽ​നി​ന്നും ഒ​രു സേ​ട്ട് കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്വ​ർ​ണ വ്യാ​പാ​രി​യെ ഏ​ൽ​പി​ക്കാ​നാ​ണ് പ​ണം ത​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​സ്​​റ്റ​ഡി​യി​ലു​ള്ള ടാ​ങ്ക​ർ ഡ്രൈ​വ​ർ തെ​ങ്കാ​ശി സ്വ​ദേ​ശി മു​രു​ക​ൻ പ​റ​ഞ്ഞു. പ​തി​വാ​യി ഇ​ത്ത​ര​ത്തി​ൽ പ​ണം കൊ​ണ്ട് വ​രു​ന്നു​ണ്ടെ​ന്നും ഡ്രൈ​വ​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് അ​സി. ക​മീ​ഷ​ണ​ർ റോ​ബ​ർ​ട്ടി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. പ​ണ​വും വാ​ഹ​ന​വും തെ​ന്മ​ല പൊ​ലീ​സി​ന് കൈ​മാ​റി.


Tags:    
News Summary - 30.5 lakh black money seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.