കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്ത് താഴം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിക്ക് യു.ഡി.എഫ് കൺവീനറുടെ പേരിൽ പോസ്റ്റർ . അത് രാഷ്ട്രീയ വിവാദത്തിനും കാരണമായി.
യു.ഡി.എഫിലെ മുതിർന്ന നേതാവ് നകുലരാജൻ മൽസരിക്കുന്ന വാർഡിലാണ് ബി.ജെ.പി.യുടെ അമ്പിളി ശങ്കറിന്റെ പോസ്റ്ററിൽ പ്രിൻറഡ് ആൻറ് പബ്ലിഷ്ഡ് ബൈ എന്ന സ്ഥലത്ത് ബി.ജെ.പി. കൺവീനറിന് പകരം യു.ഡി എഫ്. കൺവീനർ എന്ന് വന്നത്. ഇവിടെ ഇതുവരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല.
പോസ്റ്ററിൽ ഇത്തരം ഒരു തെറ്റ് വന്നത് പ്രസിലെ ഡിസൈനറുടെ ശ്രദ്ധിക്കുറവാണെങ്കിലും അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു എന്നും തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ആരുമായും അവിശുദ്ധ കൂട്ട് കെട്ടിനില്ലന്നും മറിച്ച് നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിത മാന്നെന്നും ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡൻറ് അഡ്വ. എം.എസ്.സുനിൽകുമാർ പറഞ്ഞു.
യു.ഡി.എഫിന് അപമാനം വരുത്തി വച്ച സംഭവത്തിൽ പ്രസ് ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് സൈമൺ വർഗീസ് പറഞ്ഞു. പോസ്റ്ററിലൂടെ ബി.ജെ.പി. - കോൺഗ്രസ് അവിശുദ്ധ കൂട്ട് കെട്ട് പുറത്ത് വന്നിരിക്കുകയാണെന്നാണ് സി.പി.എം. നേതാവ് ജി. വേലായുധന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.