Posted On
date_range Updated On
date_range പോക്സോ: പ്രതിക്ക് കഠിനതടവും പിഴയും
കൊല്ലം: 13 വയസ്സുള്ള സഹോദരിമാരെ ശല്യംചെയ്തും ലൈംഗികച്ചുവയുള്ള ചേഷ്ടകൾ കാണിച്ചും പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒരുവർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കാതിരുന്നാൽ മൂന്നുമാസം വെറും തടവിനും കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ) എൻ. ഹരികുമാർ ശിക്ഷിച്ചു. കൊല്ലം തഴുത്തല പുഞ്ചിരിച്ചിറ കോളനിയിൽ ആതിര മന്ദിരത്തിൽ ബിജുവിനെ (31) യാണ് ശിക്ഷിച്ചത്.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ആർ. രതീഷ് ആണ് പ്രഥമവിവര റിപ്പോർട്ട് തയാറാക്കി അന്വേഷണം നടത്തി അന്തിമറിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.