Posted On
date_range Updated On
date_range നഗ്നത പ്രദർശനം: യുവാവിന് ഒരുവർഷം തടവും പിഴയും
കൊല്ലം: ദലിത് ബാലികയെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത മയ്യനാട് സാഗരതീരം സൂനാമി ഫ്ലാറ്റിലെ താമസകാരനായ ജോയി എന്ന ടോമിയെ ഒരുവർഷം തടവിനും 15,000 രൂപ പിഴ നൽകാനും ഉത്തരവായി. ഇരവിപുരം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ കൊല്ലം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് (പോക്സോ) എൻ. ഹരികുമാറാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.