പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടം
അഞ്ചാലുംമൂട് : മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടം അവഗണനയിൽ. ഇപ്പോൾ പ്ലാസ്റ്റിക്ക് മാലിന്യം സംഭരിക്കുന്ന കേന്ദ്രമായി മാറി.
കോർപറേഷന്റെ നിയന്ത്രണത്തിലാകുന്നതിന് മുമ്പ് ബ്ലോക്ക് ഓഫിസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞും, ചെടികളും വളർന്ന അവസ്ഥയിലാണ്. മാർച്ച് മാസം കെട്ടിടത്തിൽ സുക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് വേസ്റ്റുകൾക്ക് തീ പിടിച്ചിരുന്നു. അഗ്നിരക്ഷാസേന എത്തി മണിക്കുറുകൾ എടുത്താണ് തീ അണച്ചത്. പ്ലാസ്റ്റിക് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. കെട്ടിടത്തിനോട് ചേർന്ന് വാഹനം ഇടാൻ ഷെഡ് നിർമ്മിച്ചതിന്റെ മേൽകൂര ര തുരുമ്പെടുത്ത് തകർന്ന നിലയിലാണ്. കെട്ടിടം അറ്റകുറ്റ പണികൾ നടത്തി കോർപറേഷന്റെ അഞ്ചാലുംമൂട് സോണൽ ഓഫിസ് ആക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പല സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം നാശം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.