പ്രതീകാത്മക ചിത്രം 

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാം; ജാഗ്രത വേണം

കൊല്ലം: ആശങ്കയുയർത്തി ജില്ലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു. അശ്രദ്ധമായി ജലാശയങ്ങളിൽ ഇറങ്ങുന്നതും അബദ്ധത്തിൽ അകപ്പെടുന്നതുമുൾപ്പെടെ നിരവധി സാഹചര്യങ്ങൾ ജീവൻ അപഹരിക്കുന്നതിലേക്ക് നയിക്കുമ്പോൾ ജാഗ്രത അതിപ്രാധാന്യമായി തീരുകയാണ്. ഒഴുക്കും ചുഴിയും ഉൾപ്പെടെ അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന പല ജലാശയങ്ങളും നീന്തൽ വിദഗ്ധരായവർക്ക് പോലും പ്രവചിക്കാൻ കഴിയാത്ത രീതിയിലുള്ളതാണ്.

അത്തരം സ്ഥലങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് പോലും അപകടത്തിലേക്ക് നയിക്കുമെന്നതിനാൽ അതീവജാഗ്രത പുലർത്തണമെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതരും. പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി രണ്ട് കൗമാരക്കാരെ കൊല്ലത്തിന് നഷ്ടമായിട്ട് ആഴ്ചകൾ ആകുന്നതെയുള്ളൂ.

കൊല്ലം ബീച്ചിൽ ഉൾപ്പെടെ തിരയിൽപെട്ട് ജീവൻ നഷ്ടപ്പെടാതെ തലനാരിഴക്ക് പലരും രക്ഷപ്പെടുന്നതും നിത്യസംഭവമാണ്. വേനലവധിക്കാലം ഒരുമാസം അകലെനിൽക്കെ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ അതീവ ജാഗ്രതപുലർത്തേണ്ടതുണ്ട്. ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ എൻ. ദേവിദാസ് അറിയിച്ചു.

മു​ങ്ങി​മ​ര​ണ​ങ്ങ​ളു​ടെ പൊ​തു​വാ​യ കാ​ര​ണ​ങ്ങ​ള്‍

  • നീ​ന്ത​ല​റി​യു​ന്ന മു​തി​ര്‍ന്ന​വ​രു​ടെ മേ​ല്‍നോ​ട്ട​മി​ല്ലാ​തെ കു​ട്ടി​ക​ള്‍ ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.
  • നീ​ന്ത​ല​റി​യാ​തെ​യോ അ​ല്‍പം നീ​ന്ത​ല്‍ പ​ഠി​ച്ചോ പ​രി​ചി​ത​മ​ല്ലാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.
  • ല​ഹ​രി​യു​ടെ സ്വാ​ധീ​ന​മു​ള്ള​പ്പോ​ള്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.
  • കു​ള​ങ്ങ​ള്‍, വീ​ടി​നു സ​മീ​പ​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ കൈ​വ​രി​ക​ള്‍ ഇ​ല്ലാ​ത്ത​തു​മൂ​ലം കു​ട്ടി​ക​ള്‍ വീ​ണു​പോ​കു​ന്ന​ത്.
  • ആ​ഴ​മു​ള്ള ഭാ​ഗ​ത്ത് മു​ങ്ങാം​കു​ഴി ഇ​ടു​ക, വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ല്‍ നീ​ന്താ​ന്‍ ശ്ര​മി​ക്കു​ക തു​ട​ങ്ങി​യ സാ​ഹ​സി​ക അ​ഭ്യാ​സ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്.
  • സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ ഉ​റ​പ്പാ​ക്കാ​തെ ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​ത്.
  • അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍

  • അ​വ​ധി​ക്കാ​ല​ത്ത് ബ​ന്ധു​വീ​ടു​ക​ളും മ​റ്റും സ​ന്ദ​ര്‍ശി​ക്കു​മ്പോ​ഴും ടൂ​ര്‍ പോ​കു​മ്പോ​ഴും നീ​ന്ത​ല്‍ വ​ശ​മു​ണ്ടെ​ങ്കി​ല്‍പോ​ലും പ​രി​ചി​ത​മ​ല്ലാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കു​ക, ഇ​റ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ ന​ന്നാ​യി നീ​ന്ത​ല്‍ അ​റി​യാ​വു​ന്ന മു​തി​ര്‍ന്ന​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ മാ​ത്രം ഇ​റ​ങ്ങു​ക.
  • കു​ട്ടി​ക​ള്‍ കൂ​ട്ട​മാ​യി നീ​ന്താ​ന്‍ പോ​കു​മ്പോ​ഴും ജ​ലാ​ശ​യ​ങ്ങ​ള്‍ക്ക് സ​മീ​പം കാ​യി​ക​വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​മ്പോ​ഴും ആ​വ​ശ്യം​വേ​ണ്ട സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക. ആ​രെ​ങ്കി​ലും അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ള​ത്തി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ ര​ക്ഷി​ക്കാ​നാ​യി വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാ​ടാ​തെ ക​മ്പോ ക​യ​റോ തു​ണി​യോ എ​റി​ഞ്ഞു​കൊ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക.
  • ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ബോ​ട്ടി​ങ്, ക​യാ​ക്കി​ങ് തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​മ്പോ​ള്‍ ലൈ​ഫ് ജാ​ക്ക​റ്റ് നി​ര്‍ബ​ന്ധ​മാ​യും ധ​രി​ക്കു​ക.
  • സ്ഥി​ര​മാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന മേ​ഖ​ല​ക​ളി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍കൈ​യെ​ടു​ത്ത് ബ​ഹു​ഭാ​ഷാ മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക.
  • ആ​ളു​ക​ള്‍ ധാ​രാ​ള​മാ​യി എ​ത്തു​ന്ന ജ​ലാ​ശ​യ​വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് പ​രി​ശീ​ല​നം ല​ഭി​ച്ച ലൈ​ഫ് ഗാ​ര്‍ഡു​മാ​ര്‍ സി​വി​ല്‍ ഡി​ഫെ​ന്‍സ് വ​ള​ന്റി​യ​ര്‍മാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​നം അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ക.
  • കു​ള​ങ്ങ​ള്‍, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ക്വാ​റി​ക​ള്‍ തു​ട​ങ്ങി​യ​വ കൈ​വ​രി​ക​ള്‍ സ്ഥാ​പി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ക.
  • നീ​ന്ത​ല്‍ പ​ഠ​നം സാ​ര്‍വ​ത്രി​ക​മാ​ക്കു​ക.
Tags:    
News Summary - Drowning deaths can be avoided; caution is needed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.