സപ്താഹയജ്ഞം

ശാസ്താംകോട്ട: വേങ്ങ ചിറക്കര മൂത്തോട്ടിൽ മഹാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 29ന് ആരംഭിക്കും. പെരുമണ്ണൂർ സി.ബി. ശ്രീശുകനാണ് യജ്ഞാചാര്യൻ. ഭദ്രദീപപ്രതിഷ്ഠ 28ന് വൈകീട്ട് 6.30ന് ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. കുടിശ്ശിക അടയ്ക്കണം ശാസ്താംകോട്ട: വാട്ടർ അതോറിറ്റി ശാസ്താംകോട്ട ഓഫിസ് പരിധിയിലുള്ള ശാസ്താംകോട്ട, വെസ്റ്റ് കല്ലട, കുന്നത്തൂർ, പോരുവഴി, ശൂരനാട് സൗത്ത്, ശൂരനാട് നോർത്ത്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ വെള്ളക്കര കുടിശ്ശിക 30ന്​ മുമ്പ് അടയ്​ക്കണമെന്ന് ശാസ്താംകോട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പുതിയ വാട്ടർ കണക്ഷൻ ആവശ്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.