ഒഴിവ്

പുനലൂർ: പുനലൂർ ഗവ. പ്രകൃതി ചികിത്സ കേന്ദ്രത്തിൽ യോഗ ഇൻസ്ട്രക്ടറെ ഒരുവർഷത്തേക്ക് നിയമിക്കുന്നു. ഒരു വർഷത്തിൽ കുറയാതെ യോഗ പഠിച്ച സർട്ടിഫിക്കറ്റ്, ബി.എൻ.വൈ.എസ്, ബി.എ.എം.എസ് ഡിഗ്രി, ഡിഗ്രി/ ഡിപ്ലോമ ഇൻ യോഗ ഇവയിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് 18നുള്ളിൽ ആശുപത്രിയുമായി ബന്ധപ്പെടുക. ഫോൺ: 8921308204. നഗരസഭ നികുതി ഒടുക്കണം പുനലൂർ: നഗരസഭയിലെ വസ്തുനികുതി, തൊഴിൽ നികുതി, വാടക, മറ്റ് ഫീസുകൾ എന്നിവ മാർച്ച് 31 നകം ഒടുക്കി നിയമ നടപടികളിൽനിന്ന്​ ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. വസ്തു നികുതി കുടിശ്ശിക 31 ന് മുമ്പ് ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കി നൽകും. മാർച്ച് 31 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ നഗരസഭ റവന്യൂ വിഭാഗത്തിൽ നികുതികൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.