തഴവയിൽനിന്ന് പിടിച്ചെടുത്ത പിസ്റ്റലും മാരകായുധങ്ങളും
കരുനാഗപ്പള്ളി: തഴവ വടിമുക്കിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത ലഹരി മരുന്ന് പിടിച്ചെടുത്തു. കുലശേഖരപുരം, കടത്തൂർ, പനയറ പടീറ്റതിൽ അനസ് വാടകക്ക് താമസിക്കുന്ന വീട്ടിലും പരിസരത്തു നിന്നുമായാണ് 1.284 കിലോഗ്രാം കഞ്ചാവും 14.88 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തത്. കൂടാതെ പിസ്റ്റൽ, വാൾ, രണ്ട് മഴു തുടങ്ങിയ മാരകായുധങ്ങളും കണ്ടെടുത്തു.
പരിശോധന തടയുന്നതിനായി ജർമൻ ഷെപേർഡ്, ലാബ്, റോട്വീലർ തുടങ്ങിയ നായകളെ വാടക വീടിന് ചുറ്റും കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും ജർമൻ ഷേപ്പേർഡ് നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ ചാക്കിലൊളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി അനസ് ഒളിവിലാണെന്നും ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസെടുത്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെടുത്തത്. ഇൻസ്പെക്ടർ സി.പി. ദിലീപ്, സിവിൽ എക്സൈസ് ഓഫിസർ ബി.എസ്. അജിത്ത്, എം.ആർ. അനീഷ, ബാലു. എസ് സുന്ദർ, ജെ. ജോജോ, പി.എസ്. സൂരജ്, ഡ്രൈവർ എസ്.കെ. സുബാഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജി. നിജി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.