മുഖത്തല: മുഖത്തല ഇ.എസ്.ഐ ജങ്ഷൻ പ്രതീക്ഷ സോഷ്യല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും വെയിറ്റിങ് ഷെഡ് ഉദ്ഘാടനവും നടത്തി. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലജകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സതീഷ്കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലിയാരുകുട്ടി, വാര്‍ഡ് മെംബര്‍ ജ്യോതിഷ്, പ്രതീക്ഷ സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എ.ഇ. സുല്‍ഫിക്കര്‍, ജനറല്‍ സെക്രട്ടറി ജോഷിമോന്‍, വൈസ് പ്രസിഡന്‍റ് എം.ജെ അന്‍വര്‍, ട്രഷറര്‍ നാദിര്‍ഷ, സെക്രട്ടറി നജീം, താഹ, സെയിന്‍, ഷെരീഫ്, നസീര്‍, ഉബൈദ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈദ്യുതി മുടങ്ങും കൊല്ലം: കടപ്പാക്കട ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയില്‍വരുന്ന കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്, മൈക്രോവേവ്, ബിക്ലാസ്, എന്‍.സി.സി, ഡി.ഐ.സി, നിള പാലസ് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും. വനിത വികസന കോര്‍പറേഷന്‍റെ ജില്ല ഓഫിസ് ഉദ്ഘാടനം ഇന്ന് കൊല്ലം: കേരള വനിത വികസന കോര്‍പറേഷന്‍റെ സേവനം ഇനി ജില്ലയിലും. ചിന്നക്കട ക്ലോക്ക് ടവറിന് സമീപമുള്ള കോര്‍പറേഷന്‍റെ ഉടമസ്ഥതയിലെ എന്‍. തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ് കോപ്ലക്‌സിലാണ് പുതിയ ഓഫിസ് തുടങ്ങുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.