വില്ലുമല ഗവ. ട്രൈബല്‍ സ്കൂളില്‍ തെരഞ്ഞെടുപ്പുജോലിക്കെത്തിയ ഉദ്യോഗസ്ഥരെ പൂച്ചെണ്ടു നല്‍കി സ്വീകരിക്കുന്നു
കുളത്തൂപ്പുഴ: അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വോട്ടെടുപ്പ് ജോലികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥരെ പൂച്ചെണ്ടും മധുരവും നല്‍കി സ്വീകരിച്ചു. പുനലൂര്‍ മണ്ഡലത്തിലെ 192, 193, 194 ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന വില്ലുമല ഗവ. ട്രൈബല്‍ എല്‍.പി സ്കൂളില്‍ എത്തിച്ചേര്‍ന്ന ഉദ്യോഗസ്ഥരെ പ്രഥമാധ്യാപകന്‍റെ നേതൃത്വത്തില്‍ അധ്യാപകര്‍ പൂച്ചെണ്ടും മധുരപലഹാരങ്ങളും നല്‍കി സ്വീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആദരിക്കുകയും ഒപ്പം വില്ലുമലയെന്ന മലയോര ഗ്രാമത്തിലേക്കെത്തിയവരെ അതിഥികളായി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഈ ആദരവിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രഥമാധ്യാപകന്‍ മുഹമ്മദ് ഷാഫി പറഞ്ഞു. സീനിയര്‍ അധ്യാപികയും ബി.എല്‍.ഒയുമായ സൗദാബീവി, സ്റ്റാഫ് സെക്രട്ടറി സുമയ്യ, പി.ടി.എ പ്രസിഡന്‍റ് മേഘ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.