സ്വാതന്ത്ര്യദിനാഘോഷം

കുണ്ടറ: പെരിനാട് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്‍റ്​ ജി. സുനില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ഹാഷിം, ഹെഡ്മിസ്ട്രസ് വി.ജി. ശ്രീലത എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. കേരളപുരം മുസ്​ലിം ജമാഅത്തും ഹിദായത്തുല്‍ ഇസ്​ലാം മദ്​റസയും സംയുക്തമായി നടത്തിയ പ്രസിഡന്‍റ് എം. മഷ്ഹൂര്‍ കുറ്റിയില്‍ ഉദ്ഘാടനം ചെയ്തു. പുനുക്കൊന്നൂര്‍ ജി.യു.പി.എസില്‍ ശശിധരന്‍ കുണ്ടറ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബി.സി. ശ്രീകല അധ്യക്ഷതവഹിച്ചു. മുളവന മുസ്​ലിം ജമാഅത്ത് മദ്​റസ വിദ്യാർഥികളുടെ നേതൃത്വത്തില്‍ നടന്നു. ജമാഅത്ത് സെക്രട്ടറി യാസീം, ഇമാം അസീസ് ബാഖവി, താഹാ മഹ്‌ളരി എന്നിവര്‍ നേതൃത്വം നല്‍കി. പഴങ്ങാലം പി.കെ.പി മുസ്​ലിം ജമാഅത്തില്‍ ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ്കുഞ്ഞ് ദേശീയപതാക ഉയര്‍ത്തി. മുതിര്‍ന്ന അംഗം യൂനുസ്​കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. ജലഗതാഗത നിയന്ത്രണം കൊല്ലം: ഫാത്തിമ ഐലന്‍ഡ്- മുക്കാട്ടുകടവ് പാലത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറുദിവസത്തേക്ക് രാവിലെ 10 മുതല്‍ അഞ്ചുവരെ ബോട്ട്‌ സര്‍വിസുകള്‍ നിരോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.