ഓച്ചിറ: ഐ.എന്‍.എല്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ല പ്രസിഡന്‍റ് കുറ്റിയില്‍ നിസാം പതാക ഉയര്‍ത്തി. ജില്ല ജനറല്‍ സെക്രട്ടറി സൈനുദീന്‍, ആദിനാട് നൗഷാദ്, പൈനുംമൂട് നൂറുദീന്‍കുട്ടി, അബ്ദുല്‍ റഷീദ്, അനസ് വട്ടപറമ്പ് എന്നിവര്‍ സംസാരിച്ചു. ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള ശ്രമം തടഞ്ഞു ശാസ്താംകോട്ട: സ്വാതന്ത്ര്യദിനത്തിൽ കശുവണ്ടി ഫാക്ടറി തുറന്ന് പ്രവർത്തിക്കാനുള്ള ശ്രമം സി.പി.എം - ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ഭരണിക്കാവ് സീനായി കാഷ്യു ഫാക്ടറിയാണ് അവധി ദിനത്തിൽ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്. ജോലിക്കെത്തിയ തൊഴിലാളികളെ മടക്കിയയച്ചു. അധ്യാപക ഒഴിവ് ഓച്ചിറ: മഠത്തില്‍ക്കാരാഴ്മ ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടിയുടെ ഒഴിവുണ്ട്. ഈ ഒഴിവിലേക്കായുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.