ശാസ്താംകോട്ട: വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിൽ പ്രസിഡന്‍റ് എം. താജുദ്ദീൻകുഞ്ഞ് ദേശീയപതാക ഉയർത്തി. റാലി ഇമാം സഈദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി വേങ്ങ വഹാബ്, ട്രഷറർ പി. സജീവ്, അസിസ്റ്റന്‍റ് ഇമാം ഷെഫീഖ് അസ്‌ലമി എന്നിവർ നേതൃത്വം നൽകി. ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭരണിക്കാവ് യൂനിറ്റ് പ്രസിഡന്‍റ് എ.കെ. ഷാജഹാൻ പതാക ഉയർത്തി. ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്‍റെ സ്വാതന്ത്രദിനാഘോഷ റാലി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു. പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ പ്രസിഡന്‍റ് കുറ്റിയിൽ ഷാനവാസ് സ്വാതന്ത്രദിനാഘോഷ ഭാഗമായി പതാക ഉയർത്തി. വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാലോഷം നടത്തി. ജമാഅത്ത് പ്രസിഡന്റ് എം. താജുദ്ദീൻകുഞ്ഞ് ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്രദിനാഘോഷ റാലി ഇമാം ഹാഫിസ് സഈദ് സഖാഫി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട: ബ്രൂക്ക് ഇന്‍റർനാഷനൽ സ്കൂളും ശാസ്താംകോട്ട റോട്ടറി ക്ലബും ചേർന്ന് നടത്തിയ സ്വാതന്ത്ര്യദിന റാലി ഡി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ്, ബി. സേതുലക്ഷ്മി എന്നിവരുടെ അധ്യക്ഷതയിൽ മുതിർന്ന പൗരന്മാരായ മാധവൻപിള്ള, ടി. ചന്ദ്രൻ എന്നിവർ ദേശീയ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.