സ്വാതന്ത്ര്യദിനാഘോഷം

ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറിയിലെ സ്വാതന്ത്രദിന റാലി ലൈബ്രറി കൗൺസിൽ എക്​സി. അംഗം ഗിരിജ ഫ്ലാഗ്ഓഫ് ചെയ്തു. മൈനാഗപ്പള്ളി: ഗ്രാന്മ ഗ്രാമീണ വായനശാല സെമിനാർ, ക്വിസ് മത്സരം, ആദരവ് എന്നിവ നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ്​ റെസ്ക്യൂ വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ പുരസ്കാരത്തിനർഹരായ ആർ. മർസിലിൻ, പ്രേംചന്ദ്രൻ നായർ എന്നിവരെ ആദരിച്ചു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. കുന്നത്തൂർ: കെ.പി.സി.സി സംസ്കാര സാഹിതി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും ഗാന്ധി പ്രതിമയുടെ ശിലാസ്ഥാപനവും നടത്തി. ബ്ലോക്ക്‌ പ്രസിഡന്‍റ് തുണ്ടിൽ നൗഷാദും സംസ്കാര സാഹിതി ജില്ല ചെയർമാൻ എബി പാപ്പച്ചനും ചേർന്ന് നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.