കൊല്ലം: ചിങ്ങം ഒന്നിന് ബുധനാഴ്ച കർഷകമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കർഷക വന്ദന'മെന്ന പേരിൽ കാർഷികോത്സവങ്ങൾ സംഘടിപ്പിക്കും. മിസോറം മുൻ ഗവർണറും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ, കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ, സംസ്ഥാന സെക്രട്ടറി എൻ.സി. മോഹൻദാസ്, ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ എന്നിവർ പങ്കെടുക്കും. കേന്ദ്ര സർക്കാർ കർഷകരുടെ ക്ഷേമത്തിനും വരുമാന വർധനക്കും വേണ്ടി പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കർഷകമോർച്ച ജില്ല പ്രസിഡന്‍റ് സുരേഷ് ആറ്റുപുറത്ത്, വടമൺ ബിജു, ഉദയകുമാർ ചവറ, സുരേഷ് മുളവന, ശ്രീലാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.