സ്വാതന്ത്രദിനാഘോഷം

ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. 15ന് വൈകീട്ട് നാലുമുതൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായുള്ള സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും, ദേശഭക്തി ഗാന മത്സരവും, ഭരണഘടനയുടെ ആമുഖപ്രകാശനവും, ഭരണഘടന സംരക്ഷണ പ്രതിജ്ഞയും നടക്കും. തുടർന്ന് സി.ആർ. മഹേഷ്‌ എം.എൽ.എയും, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറും സ്വാതന്ത്ര്യദിന സന്ദേശവും നൽകുമെന്ന് പ്രസിഡന്റ്‌ എസ്.എം. ഇക്ബാലും, സെക്രട്ടറി കെ.ആർ. വത്സനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.