ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറിയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ശനിയാഴ്ച തുടങ്ങും. കാരാളിമുക്ക് മുസ്ലിം ജമാഅത്തിന്‍റെ ആഘോഷ പരിപാടികൾ 13 മുതൽ 15 വരെ നടക്കും. മദ്റസ കുട്ടികളുടെ കലാമത്സരം, സ്വാതന്ത്രദിന സന്ദേശ റാലി എന്നിവ നടക്കും. കോവൂർ കേരള ലൈബ്രറിയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി യു.പി, എച്ച്.എസ് വിഭാഗം വിദ്യാർഥികളുടെ ക്വിസ് മൽസരം ഞായറാഴ്ച രാവിലെ 11ന് നടക്കും. കെ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ പ്രസിഡന്‍റ് കെ.ബി. വേണുകുമാർ പതാക ഉയർത്തും. ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യു.പി, എച്ച്.എസ് വിഭാഗം വിദ്യാർഥികൾക്കുള്ള സ്വാതന്ത്രദിന ക്വിസ് മൽസരം ശനിയാഴ്ച രാവിലെ 10ന് നടക്കും. അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്യും. കോവൂർ ഗ്രാന്മ ഗ്രാമീണ ഗ്രന്ഥശാല സ്തുത്യർഹ സേവനത്തിന് അവാർഡുകൾ ലഭിച്ച ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ ആർ. മൽസിലിൻ, പ്രേംചന്ദ്രൻ നായർ എന്നിവരെ അനുമോദിക്കും. 15ന് വൈകുന്നേരം അഞ്ചിന് ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യും. സോമൻ മൂത്തേഴം അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.