പ്രതിഷേധിച്ചു

ചിത്രം കൊല്ലം: ഇല്ലാത്ത സീസൽ ക്ഷാമത്തിന്‍റെ പേരുപറഞ്ഞ് സർവിസുകൾ വെട്ടിച്ചുരുക്കി ജീവനക്കാർക്ക് ഡ്യൂട്ടി ഇല്ലാതാക്കുകയും ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാക്കുകയും ചെയ്യുന്ന കെ.എസ്​.ആർ.ടി.സി എം.ഡിയുടെ നീക്കത്തിനെതിരേ കെ.എസ്​.ആർ.ടി.ഇ.എ-സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. കൃത്രിമ ഡീസൽ ക്ഷാമം ഉണ്ടാക്കി സർവിസുകൾ വെട്ടിച്ചുരുക്കി ഡ്രൈവർക്കും കണ്ടക്ടർക്കും ഡ്യൂട്ടി നൽകാതിരിക്കാനും ഇതിന്‍റെ മറവിൽ യാത്രാക്ലേശം സൃഷ്ടിച്ച് ഓർഡിനറി സർവിസുകൾ സ്വകാര്യ മേഖലക്ക്​ കൈമാറാനുള്ള ആസൂത്രിത നീക്കമാണ് അണിയറയിൽ നടക്കുന്നതെന്ന് കൊല്ലം യൂനിറ്റിൽ സമരം ഉദ്ഘാടനം ചെയ്ത അസോസിയേഷൻ ജില്ല സെക്രട്ടറി കെ. അനിൽകുമാർ ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.എസ്. സുമീഷ് ലാൽ, യൂനിറ്റ് പ്രസിഡൻറ് ഡി. രാജ് മോഹനൻ, ജോ. സെക്രട്ടറി ജി. ശ്രീകുമാർ, വൈസ് പ്രസിഡൻറ് എസ്. അജി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.