ജനസദസ്സ്

ശാസ്താംകോട്ട: ഇടതുസർക്കാറിന്‍റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരെ എസ്.ഡി.പി.ഐ മൈനാഗപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം ഷാഹുൽ തെങ്ങുംതറ ഉദ്ഘാടനം ചെയ്തു. സുനീർ അധ്യക്ഷത വഹിച്ചു. അഷ്കർ തൊളിക്കോട്, സജീർ റഹീം, റിയാസ് എന്നിവർ സംസാരിച്ചു. 'വിജയത്തിനരികെ' പദ്ധതിയുമായി പഞ്ചായത്ത്​ (ചിത്രം) ശാസ്താംകോട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളെ ചേർത്തുപിടിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്. 'വിജയത്തിനരികെ' എന്ന വിനോദസന്ദേശയാത്ര സംഘടിപ്പിച്ചാണ്​ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ബി.ആർ.സിയും വ്യത്യസ്ത മാതൃകയൊരുക്കിയത്​​. വിദ്യാർഥികൾക്ക്​ കൗണ്‍സലിങ്ങും കൈത്താങ്ങും നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കൃഷ്ണപുരം കൊട്ടാരം, അഴീക്കല്‍-വലിയഴീക്കല്‍ ലൈറ്റ്​ ഹൗസ്, അഴീക്കല്‍-വലിയഴീക്കല്‍ പാലം കൂടാതെ മറ്റ് വിനോദസഞ്ചാര സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. കൃഷ്ണപുരം കൊട്ടാരത്തിൽ ​െവച്ച് വിവിധ മേഖലകളിലെ പ്രഗല്​ഭർ കുട്ടികൾക്ക് ക്ലാസ് നൽകി. രാവിലെ പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്‍റ് പി.എം. സെയ്ദ് ഫ്ലാഗ് ഓഫ് ചെയ്ത. വൈസ് പ്രസിഡന്‍റ് ലാലിബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ഷാജി ചിറക്കുമേല്‍, മറ്റ് വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, സെക്രട്ടറി സി. ഡമാസ്റ്റന്‍, അസി. സെക്രട്ടറി സിദ്ദിക്ക്, ബി.ആർ.സി കോഓഡിനേറ്റർ പ്രദീപ്കുമാര്‍, അധ്യാപകര്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.