കൊല്ലം: അഗ്നിപഥ് പദ്ധതിക്കെതിരെ ആർ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പിറകോട്ട് നടന്ന് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എഫ്. സ്റ്റാലിൻ അധ്യഷത വഹിച്ചു. ജില്ല സെക്രട്ടറി സുഭാഷ് എസ്, സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണുമോഹൻ, എക്സിക്യൂട്ടിവ് അംഗം ഡേവിഡ് സേവ്യർ, വിബ്ജിയോർ, മിനിമോൾ, ആർ. വൈശാഖ്, നവീൻ, ഉല്ലാസ്, അനന്തകൃഷ്ണൻ, ഷെഫീക്ക് എന്നിവർ സംസാരിച്ചു. വിദ്യാരംഗം ക്ലബ് കൊല്ലം: ഗവ. ടി.ടി.ഐയിൽ വായനവാരാചരണത്തിന്‍റെ ഭാഗമായി വിദ്യാരംഗം ക്ലബ് മഴവില്ലിന്‍റെ ഉദ്ഘാടനം കവി ശശിധരൻ കുണ്ടറ നിർവഹിച്ചു. വിദ്യാരംഗം കൺവീനർ യു. സജനമോൾ, അധ്യാപകരായ ഇ.ടി. സജി, അൻസർ, ഇ.എം. സൂസമ്മ അലക്സ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.