പ്രവേശനോത്സവം

ശാസ്താംകോട്ട: ശാസ്താംകോട്ട ഉപജില്ലതല ഇഞ്ചക്കാട് ജി.എൽ.പി.എസിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.സി രാജി അധ്യക്ഷതവഹിച്ചു. ഇന്‍റർനാഷനൽ പ്രീ സ്കൂൾ പ്രൊജക്ട് പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസാർ ഷാഫി നിർവഹിച്ചു. ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യു.പി സ്കൂളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അജിത് കുമാർ അധ്യക്ഷതവഹിച്ചു. ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. സതീശൻ അധ്യക്ഷത വഹിച്ചു. മഠത്തിൽക്കാരാഴ്മ ഗവ.എൽ.പി സ്കൂളിൽ വാർഡ്അംഗം മാളു സതീശ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അധ്യക്ഷതവഹിച്ചു. കുതിരപ്പന്തി ഗവ.എൽ.പി സ്കൂളിൽ വാർഡ് അംഗം സുജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബിജു കിളിയന്തറ അധ്യക്ഷത വഹിച്ചു. ഓച്ചിറ ഗവ.ഐ.ടി.ഐയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുരേഷ് താനുവേലി അധ്യക്ഷതവഹിച്ചു. കുലശേഖരപുരം ഗവ.വെൽഫെയർ എൽ.പി സ്കൂളിൽ വാർഡ് അംഗം രാജി ഗോപൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.ഡി. അരുൺരാജ് അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.